അനുയോജ്യമായ ഒരു പങ്കാളിക്കായി നിങ്ങളുടെ തിരയൽ ആരംഭിക്കുക
ഒന്നാകുന്ന മനസ്സ് ഒന്ന് ചേരുന്ന കുടുംബ ബന്ധം
സായൂജ്യം മംഗല്യ പദ്ധതി -പിണറായി ഗ്രാമപഞ്ചായത്ത്
വിവാഹം കഴിക്കാൻ ഏറെ ബുദ്ധിമുട്ടുന്നർ ഉള്ള നാടാണ് കേരളം. പലർക്കും കൃത്യമായ സമയത്ത് പങ്കാളിയെ കിട്ടുന്നില്ല എന്ന പ്രതിസന്ധി ഉണ്ട്. വിവാഹപ്രായം കഴിഞ്ഞ് വീടുകളിൽ കഴിയുന്ന പുരുഷന്മാരും സ്ത്രീകളും നിരവധിയാണ്. അത്തരക്കാർക്ക് ഒക്കെ ആശ്വാസമാവുകയാണ് പിണറായി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ നടത്തിയ സർവ്വേ അനുസരിച്ച് നിരവധിപേർ വിവാഹം കഴിക്കാനായി കാത്തുനിൽക്കുന്നുണ്ട് എന്ന് കണ്ടെത്തി. ഇതിന് പിന്നാലെ എങ്ങനെ പ്രശ്നം പരിഹരിക്കാം എന്ന ആലോചനയായി. ആ ആലോചനക്ക് ഒടുവിലാണ് സൗജന്യമായി മാട്രിമോണി ഉണ്ടാക്കാൻ പിണറായി പഞ്ചായത്ത് തീരുമാനിച്ചത്.
കേവലം പിണറായി പഞ്ചായത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല 'മാട്രിമോണി' എന്ന ആശയം. പഞ്ചായത്തിന് പുറത്തുള്ളവർക്കും മാട്രിമോണി ഭാഗം ആകാം. 'ഒന്നാകുന്ന മനസ്സ് ഒന്ന് ചേരുന്ന കുടുംബ ബന്ധം' എന്ന ക്യാപ്ഷൻ ഇട്ടാണ് മാട്രിമോണി തയ്യാറാക്കിയത്.